കേരളം

ക്ഷേമ സ്ഥാപനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത് തുടരും: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ജയില്‍, പോലീസ് ക്യാമ്പുകള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മറ്റു ക്ഷേമ സ്ഥാപനങ്ങളിലും എസ്റ്റാബ്ലിഷ്‌മെന്റ് പെര്‍മിറ്റ് പ്രകാരം എ.പി.എല്‍ നിരക്കില്‍ വിതരണം നടത്തിവന്നിരുന്ന ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് അനുവദിച്ചിരുന്ന അലോട്ട്‌മെന്റ് ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

എസ്റ്റാബ്ലിഷ്‌മെന്റ് പെര്‍മിറ്റുകള്‍ക്ക് പ്രതിമാസം 227 മെട്രിക് ടണ്‍ അരിയും 87 മെട്രിക് ടണ്‍ ഗോതമ്പുമാണ് നല്‍കേണ്ടത്. നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ അന്തേവാസികള്‍ക്കും കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കും ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതുവരെ നിലവിലുണ്ടായിരുന്ന എ.പി.എല്‍ എസ്റ്റാബ്ലിഷ്‌മെന്റ് പെര്‍മിറ്റ്  സ്‌പെഷ്യല്‍ പെര്‍മിറ്റായി പരിവര്‍ത്തിപ്പിച്ച് അരിവിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ