കേരളം

കമലിനെ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാന്‍ അനുവദിക്കരുത്: ലീഗ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂരില്‍ നാളെ ആരംഭിക്കുന്ന ഐ.എഫ്.എഫ്.കെ. മേഖല ചലച്ചിത്ര മേള സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്യരുതെന്ന് മുസ്ലീം ലീഗ്. കമലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് കത്ത് നല്‍കി.
മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുസ്ലീം ലീഗിന്റെ പരാതി. ചലച്ചിത്ര അക്കാദമി അധ്യക്ഷനെന്ന നിലയില്‍ പങ്കെടുക്കരുതെന്നാണ് പരാതിയില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.
മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി കമല്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതാണ് ഈ പരാതിയുടെ അടിസ്ഥാനം. കമലിനെ മത്സരിപ്പിക്കുകയാണെങ്കില്‍ അതിനുമുമ്പായി നടക്കുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടനവും ചടങ്ങുകളും രാഷ്ട്രീയവേദിയാക്കുമോ എന്നതും ലീഗ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ലീഗ് കുഞ്ഞാലിക്കുട്ടിയെ ഇന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു