കേരളം

സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന് എം.എം.മണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുത മന്ത്രി എം.എം.മണി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

പുറത്തു നിന്നു വൈദ്യുതി വാങ്ങി പ്രശ്‌നം പരിഹരിക്കുമെന്നും എം.എം.മണി പറഞ്ഞു. നിലവില്‍ എഴുപത് ശതമാനം വൈദ്യുതി പുറത്തുനിന്നു വാങ്ങുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് പവര്‍ കട്ട് ഒഴിവാക്കുന്നതിനാണ് സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനും താത്പര്യമെന്നും മന്ത്രി പറഞ്ഞു. 

സഭയില്‍ കെ.വി.അബ്ദുല്‍ഖാദര്‍ എംഎല്‍എയുടെ ചോദ്യത്തിനായിരുന്നു വൈദ്യുതി മന്ത്രിയുടെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം