കേരളം

പത്തുവയസുകാരിയുടെ ദുരൂഹ മരണം; ആത്മഹത്യ കുറിപ്പ് വ്യാജമെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ലഭിച്ച ആത്മഹത്യാ കുറിപ്പ് വ്യാജമെന്ന് പൊലീസ് നിഗമനം. ആത്മഹത്യ കുറിപ്പിലെ കൈപ്പട മരിച്ച പെണ്‍കുട്ടിയുടേതല്ലെന്ന മാതാപിതാക്കളുടെ നിലപാടിനെ തുടര്‍ന്ന് ആത്മഹത്യ കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. 

ജനുവരി പത്തിനായിരുന്നു പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അഞ്ച് ബന്ധുക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇവര്‍ക്ക് പെണ്‍കുട്ടിയുടെ മരണവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഇവരെ രക്ഷിക്കുന്നതിനായി മറ്റ് ബന്ധുക്കള്‍ ശ്രമിക്കുന്നതാണ് പൊലീസിന് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിന് തിരിച്ചടിയാകുന്നത്. 

കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുക്കുകയും, പൊലീസിന് സംഭവിച്ച് വീഴ്ച അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ഐജിയോട് നിര്‍ദേശിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും