കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈദരാബാദിലേക്കും പോകും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംഘപരിവാര്‍ സംഘടനകള്‍ മംഗ്ലൂരുവിന് പിന്നാലെ ഹൈദരാബാദിലേക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശം തടയുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈദരാബാദിലേക്ക് പോകും എന്നുറപ്പായി.
മാര്‍ച്ച് 19ന് ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ സമ്മേളനത്തില്‍ മുഖ്യാതിഥിയായാണ് പിണറായി വിജയന്‍ എത്തുന്നത്. അന്നുതന്നെ മുഖ്യമന്ത്രിയ്ക്ക് മലയാളികള്‍ ഒരുക്കുന്ന വരവേല്‍പിലും പങ്കെടുക്കും.
സി.പി.എം. തെലങ്കാന സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രത്തിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 17 ന് ആരംഭിച്ച പദയാത്രയുടെ സമാപനമാണ് മാര്‍ച്ച് 19ന് ഹൈദരാബാദില്‍ വച്ച് നടക്കുന്നത്. സമാപനസമ്മേളനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്ന് സിപിഎം തെലുങ്കാന സംസ്ഥാന കമ്മിറ്റി ഉറപ്പുപറയുന്നു. സമ്മേളനം ആദ്യം നിശ്ചയിച്ചിരുന്നത് നഗര ഹൃദയത്തിലുള്ള നിസാം കോളേജ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു. എന്നാല്‍ ഗതാഗത തടസ്സവും അതിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ച് സംസ്ഥാന സര്‍ക്കാരും പോലീസ് വകുപ്പും വേദി മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ ദില്‍ഷുഖ് നഗറിനടുത്തുള്ള സരൂര്‍ നഗര്‍ ഗ്രൗണ്ടിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
കേരള മുഖ്യമന്ത്രിക്കായി മലയാളികള്‍ നല്‍കുന്ന വരവേല്‍പ് ആര്‍.ടി.സി. ക്രോസ്സ് റോഡിലുള്ള ആര്‍.ടി.സി. കലാഭവനില്‍ മാര്‍ച്ച് 19ന് മൂന്നു മണിക്ക് നടക്കും. സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പരിപാടി നടത്തേണ്ടതില്ലെന്ന മട്ടില്‍ വാര്‍ത്ത പ്രചരിക്കുന്നത് തെറ്റാണെന്ന് സി.പി.എം. തെലുങ്കാന സംസ്ഥാന കമ്മിറ്റി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്