കേരളം

തെറ്റുപറ്റിയെന്നു കരുതുന്നില്ല, തനിക്കും ഒരു ദിവസം വരുമെന്ന് ഫാ. തേരകം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കൊട്ടിയൂര്‍ സംഭവത്തില്‍ തനിക്കു തെറ്റു പറ്റിയെന്നു കരുതുന്നില്ലെന്ന് പ്രതി ഫാദര്‍ തോമസ് തേരകം. തെറ്റു സംഭവിച്ചു എന്ന് സ്വയം കരുതുന്നില്ല. തനിക്കും ഒരു ദിവസംവരുമെന്നും കൂടുതല്‍ പ്രതികരണം അപ്പോള്‍ നടത്താമെന്നും ഫാ. തേരകം പറഞ്ഞു. വയനാട് ശിശുക്ഷേമ സിമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെക്കുറിച്ചു പിന്നീടു പ്രതികരിക്കാമെന്നും തോമസ് തേരകം പറഞ്ഞു. കേസില്‍ ജാമ്യം കിട്ടിയ ശേഷം മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു ഫാ. തേരകം.

കേസില്‍ ഫാ.തേരകം ഉള്‍പ്പെടെ വെള്ളിയാഴ്ച കീഴടങ്ങിയ മൂന്നു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. കീഴടങ്ങുന്ന അന്നു തന്നെ ജാമ്യം അനുവദിക്കണമെന്ന കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയത്.

വെള്ളിയാഴ്ച രാവിലെയാണ് വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ. തേരകവും കൂട്ടു പ്രതികളായ സമിതി മുന്‍ അംഗം ഡോ. സിസ്റ്റര്‍ ബെറ്റി, സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ കീഴടങ്ങിയത്. മുപ്പതിനായിരം രൂപയുടെ ബോണ്ടും രണ്ട ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് ഇവര്‍ക്കു ജാമ്യം നല്‍കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ