കേരളം

മലപ്പുറം തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്;കുഞ്ഞാലിക്കുട്ടി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ലോകസഭ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മലപ്പുറം തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തിക്കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് നാമദിര്‍ശേ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് മലപ്പുറം കളക്ടറേറ്റില്‍ എത്തിയാണ് പട്ടിക സമര്‍പ്പിക്കുക. 
ഉച്ചയ്ക്ക് മൂന്ന് മണിക്ക് യുഡിഎഫ് കണ്‍വെന്‍ഷന്‍ ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം മലപ്പുറം ഉപതെരഞ്ഞൈടുപ്പിലെ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 മണിക്ക് എകെജി സെന്ററിലാണ് യോഗം. 

അഡ്വ. എം.ബി ഫൈസലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥ്. ഇതിനോടകം തന്നെ ഇരുകൂട്ടരുടേയും പ്രവര്‍ത്തകര്‍ തങ്ങളുടേതായ രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ തുടങ്ങി കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി ക്യാമ്പിലുള്ളവര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് എല്‍ഡിഎഫും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്