കേരളം

ഏപ്രില്‍ ഒന്നുമുതല്‍ രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് സാധാരണ നിരക്കില്‍ സഞ്ചരിക്കാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി:  രാജധാനി, ശതാബ്ദി ട്രയിനുകളില്‍ സാധാരണ നിരക്കില്‍ യാത്രചെയ്യാന്‍ സൗകര്യമൊരുക്കി റയില്‍വെ. എക്‌സ് പ്രസ്, മെയില്‍ ട്രയിനുകളില്‍ ബുക്ക് ചെയ്തവര്‍ക്ക് രാജധാനി, ശതാബ്ദി ട്രയിനുകളില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പദ്ധതിക്ക് ഏപ്രില്‍ ഒന്നിന് തുടക്കമാകും. വികല്‍പ് എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. 

പദ്ധതിയുടെ അടിസ്ഥാനത്തില്‍ എക്‌സപ്രസ്, മെയില്‍ ട്രയിനുകളില്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചവര്‍ക്ക് അതേ സ്ഥലത്തേക്ക് അടുത്ത ട്രയിനുകളില്‍ യാത്ര തുടരാം. യാത്രക്ക് അധികനിരക്ക് നല്‍കേണ്ടതില്ലെന്നതാണ് ഇതിന്റെ മറ്റൊരു സൗകര്യം. അതിനായി ചെയ്യേണ്ടത് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇതിനായി പ്രത്യേക അപേക്ഷ നല്‍കണമെന്നുമാത്രം. എന്നാല്‍ രാജധാനി, ശതാബ്ദി ട്രയിനുകളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ മാത്രമെ യാത്രകള്‍ക്ക് അവസരം ലഭിക്കുകയുള്ളു. മറ്റ് ട്രയിനുകളിലും സീറ്റ് ഒഴിവുണ്ടെങ്കില്‍ ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ കഴിയും. 

വിവിധ കാരണങ്ങളാല്‍ യാത്രക്കാര്‍ റെയില്‍വെ ടിക്കറ്റുകള്‍ റദ്ദാക്കുന്നതിനെ തുടര്‍ന്ന് റെയില്‍വെ ഒരു വര്‍ഷം 75,000 കോടി രൂപയാണ് തിരിച്ചുനനല്‍കേണ്ടി വരുന്നത്. റെയില്‍ യാത്രക്കാരുമായി സൗഹൃദം സ്ഥാപിക്കുന്നതിലുടെ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് റയില്‍വെയുടെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി