കേരളം

മലപ്പുറത്ത് സ്ത്രീ വോട്ടുകള്‍ ഉറപ്പിക്കാന്‍  വനിതാ സ്‌ക്വാഡിനെ ഇറക്കി ലീഗ്;കുടുംബശ്രീകള്‍ വഴി വോട്ടുറപ്പാക്കാന്‍ സിപിഎം 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മലപ്പുറത്ത് ഇന്ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. രാവിലെ 11 മണിയോടെ മലപ്പുറം കളക്ടറേറ്റില്‍ വരണാധികരായായ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ നടപടി ക്രമങ്ങള്‍ ആരംഭിക്കും. യുഡിഎഫ്,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമേ പത്തു സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. 27വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. 

യുഡിഎഫ്,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി ഇന്ന് കൊണ്ടോട്ടി മണ്ഡലത്തിലാണ് പ്രചരണം നടത്തുന്നത്. എല്‍ഡിഎഫ് സ്ത്ഥാനര്‍ത്ഥി എം ബി ഫൈസല്‍ ഇന്ന് മങ്കട മണ്ഡലത്തില്‍ പ്രചരണം നടത്തും. ബിജെപിയുടെ മണ്ഡലം കണ്‍വന്‍ഷനുകളും ഇന്ന് തുടങ്ങും. 

കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഉറപ്പിക്കാന്‍ ലീഗ് വനിതാ സ്‌ക്വാഡുകളെ വരെ രംഗത്തിറക്കിയിരിക്കുകയാണ്. പ്രചാരണ പരിപാടികള്‍ നടത്താന്‍ വേണ്ടി ഇവര്‍ക്കുള്ള പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും നേരിട്ടെത്തിയാണ് വനിതാ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. കുടുംബ ശ്രീയും അയല്‍ക്കൂട്ടങ്ങളും വഴി  സിപിഐ(എം) സ്ത്രീകള്‍ക്കിടയില്‍ ശ്കതമായ തെരഞ്ഞെടുപ്പ് പ്രചരകണം ആരംഭിച്ചതോടെയാണ് സ്ത്രീകളെ കയ്യിലെടുക്കാന്‍ വനിതകളെ തന്നെ ഇറക്കാന്‍ മുസ്ലീം ലീഗും തീരുമാനിച്ചത്്. 
യുഡിഎഫിന്റെ ജില്ലയിലെ വനിതാ ജനപ്രതിനിധികളെ എല്ലാവരേയും സ്‌കവാഡില്‍ പങ്കെടുപ്പിക്കും. മാത്രമല്ല സംസ്ഥാന വനിതാ ജനപ്രതിനിധികളും എത്തുന്നുണ്ട്. ഒറ്റ വീടുപോലും വിടാതെ കയറിയിരങ്ങി വോട്ട് ഉറപ്പാക്കും എന്നാണ് വനിതാ പ്രവര്‍ത്തകരുടെ ഉറപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ