കേരളം

അനധികൃത ഭൂമി കയ്യേറ്റം: ചെന്നിത്തലയും കുമ്മനവും മൂന്നാറിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മൂന്നാറിലേക്ക്. രണ്ടു പേരും വേറെ വേറെ ദിവസങ്ങളിലാണ് മൂന്നാറിലെത്തുന്നത്. പട്ടയങ്ങള്‍ പരിശോധിക്കാന്‍ പോലും അധികൃതരെ അനുവദിക്കുന്നില്ലെന്നും കയ്യേറ്റം ഭരണകക്ഷിയുടെ പിന്തുണയോടെയാണെന്നും ചെന്നിത്തല പറഞ്ഞു.

മൂന്നാറിലെ പത്ത് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി പാര്‍ട്ടി ഗ്രാമമാക്കിയുട്ടുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 മൂന്നാര്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിനു മുന്നിലെ സര്‍ക്കാര്‍ ഭൂമിയാണ് പാര്‍ട്ടിക്കാര്‍ കയ്യേറി പാര്‍ട്ടി ഗ്രാമമാക്കിയെന്നാണ് ആരോപണം.

എന്നാല്‍ ആരോപണങ്ങളെല്ലാം ദേവികുളം എംഎല്‍എയും മുതിര്‍ന്ന സിപിഎം നേതാവുമായ എസ് രാജേന്ദ്രന്‍ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. മൂന്നാറില്‍ അനധികൃത കയ്യേറ്റമില്ല. ഇപ്പോള്‍ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണ്. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള അണിയറ നീക്കമാണെന്നും എസ് രാജശേഖരന്‍ പറഞ്ഞു. തന്നെ വിമര്‍ശിച്ച റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് വിവരമില്ലെന്നും അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍