കേരളം

എം.എം. ഹസന് താല്‍ക്കാലിക ചുമതല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസന് കെ.പി.സി.സി. അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല. വി.എം. സുധീരന്റെ അപ്രതീക്ഷിത രാജിയ്ക്കു പിന്നാലെ ഒഴിവുവന്ന അധ്യക്ഷ പദവിയിലേക്ക് സ്ഥിരം അധ്യക്ഷനെ നിയമിക്കുംവരെയാണ് ഈ ചുമതലയുള്ളത്.
വി.ഡി. സതീശന്‍, ലാലി വിന്‍സെന്റ് എന്നിവരാണ് നിലവില്‍ വൈസ് പ്രസിഡന്റുമാരായി കെ.പി.സി.സിയ്ക്കുള്ളത്. ഇക്കൂട്ടത്തില്‍ വി.എം. സുധീരനെ
മാറ്റുന്നതിന് ഏറ്റവുംകൂടുതല്‍ പ്രത്യക്ഷമായും പരോക്ഷമായും പോരാട്ടം നടത്തിയതും ഹസന്‍ തന്നെയായിരുന്നു.
കെ.പി.സി.സി. അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സംഘടനാ തെരഞ്ഞെടുപ്പുവരെ കാത്തുനില്‍ക്കണോ അതിനുമുന്നേ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാമായിട്ടില്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് ചര്‍ച്ചയിലാണ്. അതിനിടയിലാണ് എം.എം. ഹസനെ താല്‍ക്കാലിക പ്രസിഡന്റാക്കിക്കൊണ്ടുള്ള ഹൈക്കമാന്റിന്റെ തീരുമാനം വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്