കേരളം

കണക്കു തെറ്റിച്ചു: കണക്കുപരീക്ഷ മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷ റദ്ദു ചെയ്തു. ഈ മാസം 30ന് ഉച്ചയ്ക്ക് 1.30ന് വീണ്ടും കണക്ക് പരീക്ഷ നടത്താനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് ഈ തീരുമാനം. മാര്‍ച്ച് 30ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ 31ലേക്ക് മാറ്റിയതായും യോഗം അറിയിച്ചു.
കണക്കു പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയിരുന്ന അധ്യാപകന്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്നതായും ആ സ്ഥാപനം തയ്യാറാക്കിയ മോഡല്‍ ചോദ്യപേപ്പറിലെ ചോദ്യങ്ങളാണ് എസ്.എസ്.എല്‍.സി. കണക്കുപരീക്ഷയിലുണ്ടായിരുന്നത് എന്നും കണ്ടെത്തിയിരുന്നു.
ഈ മാസം 20നാണ് കണക്കുപരീക്ഷ നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്