കേരളം

ആരോപണം തെറ്റെങ്കില്‍ രാജി പിന്‍വലിക്കണം: തോമസ് ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

കുവൈറ്റ്: എ.കെ. ശശീന്ദ്രന്റേതെന്നു പറയപ്പെടുന്ന ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതോടെ മന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ച് ആരോപണം തെറ്റാണെങ്കില്‍ രാജി പിന്‍വലിക്കണമെന്ന് തോമസ് ചാണ്ടി എം.എല്‍.എ. പറഞ്ഞു.
ഗൂഢാലോചന നടത്തി എന്ന് തോന്നുന്നില്ല. അന്വേഷണം നടത്തി മുഖ്യമന്ത്രിയ്ക്ക് ഈ ആരോപണം തെറ്റാണെന്ന് തോന്നുകയാണെങ്കില്‍ രാജി പിന്‍വലിയ്ക്കണമെന്നും തോമസ് ചാണ്ടി എം.എല്‍.എ. ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
രണ്ട് എം.എല്‍.എ.മാരാണ് എന്‍.സി.പിയ്ക്കുള്ളത്. രണ്ടരവര്‍ഷത്തിനുശേഷം ശശീന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞ് തോമസ് ചാണ്ടിയ്ക്ക് നല്‍കണമെന്നാണ് സ്വകാര്യ വ്യവസ്ഥയുള്ളത്. ഇത്തരമൊരു ആരോപണം കൊണ്ടുവന്ന് ശശീന്ദ്രനെ നേരത്തേതന്നെ പുറത്താക്കുകയാണെങ്കില്‍ തോമസ് ചാണ്ടിയ്ക്ക് ആ സ്ഥാനമുറപ്പിക്കാമെന്ന മോഹമാണ് എന്ന് വ്യാഖ്യാനങ്ങളുണ്ടായിരുന്നു. തോമസ് ചാണ്ടി നടത്തിയ ഗൂഢാലോചനയാണോ എന്നുപോലും സംശയിക്കുകയുമുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ