കേരളം

പൊലീസിനെ കയറൂരി വിടരുതെന്ന് വിഎസ് സിപിഐഎം സംസ്ഥാന സമിതിയില്‍

സമകാലിക മലയാളം ഡെസ്ക്

പൊലീസിനെ കയറൂരി വിടരുതെന്ന് വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന സമിതിയില്‍. പൊലീസ് ഇപ്പോഴത്തെ നിലയില്‍ പോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകും. ഭരണമാറ്റം ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. അദ്ദേഹം സംസ്ഥാന സമിതിയില്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ സംസസ്ഥാന സമിതിയില്‍ പൊലീസിനെതിരെ രംഗത്ത് വന്നിരുന്നു. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചു എന്ന് കൊടിയേരി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വിഎസും ഇപ്പോള്‍ പൊലീസിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന സമിതിയില്‍ ഉന്നയിച്ച ഇതേ കാര്യങ്ങള്‍ മുമ്പ് വിഎസ് പരസ്യമായി പറയുകയും ചെയ്തിരുന്നു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്നത് എന്താണ് എന്ന കാര്യത്തിലും മറ്റു വിഷയങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സംസ്ഥാന സമിതിയില്‍ മറുപടി പറയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്