കേരളം

സംഭാഷണം പുറത്തുവന്നതില്‍ അസ്വാഭാവികതയെന്ന് ശശീന്ദ്രന്‍, സര്‍ക്കാര്‍ ഇന്ന് അന്വേഷണം പ്രഖ്യാപിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എകെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍ വിവാദത്തില്‍ സര്‍ക്കാര്‍ ഇന്ന് അന്വേഷണം പ്രഖ്യാപിക്കും. അന്വേഷണം ആവശ്യപ്പെട്ട് എകെ ശശീന്ദ്രന്‍ രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഫോണ്‍ സംഭാഷണം പുറത്തുവന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് ശശീന്ദ്രന്‍ പറഞ്ഞു.

മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ശശീന്ദ്രന്‍ വ്യക്തമാക്കി. തത്കാലം അന്വേഷണം നടക്കെട്ട. അന്വേഷണം നടക്കുമ്പോള്‍ മന്ത്രിസ്ഥാനത്തിരിക്കുന്നത് നല്ലതല്ലെന്ന ചിന്തയാണ് രാജിക്കിടയാക്കിയത്. പാര്‍ട്ടിക്ക് മറ്റൊരു മന്ത്രിസ്ഥാനം എന്നത് ചര്‍ച്ച ചെയത്ത് തീരുമാനിക്കും. 

ശശീന്ദ്രന്‍ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുമെന്നാണ് സൂചന. അതേസമയം മന്ത്രിപദത്തിനായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി നീക്കം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം