കേരളം

എസ് രാജേന്ദ്രനെ പിന്തുണച്ച് എംഎം മണി, പൂച്ചയും പട്ടിയും എന്നു പറഞ്ഞുവന്നവരെ ഓടിച്ചിട്ടുണ്ടെന്നും മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഭൂമി കൈയേറ്റ ആരോപണത്തില്‍ പെട്ട ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് മന്ത്രി എംഎം മണിയുടെ പിന്തുണ. രാജേന്ദ്രന് എതിരായ ആരോപണം അടിസ്ഥാനമില്ലാത്തത് ആണെന്ന് എംഎം മണി പറഞ്ഞു. പട്ടയ ഭൂമിയിലാണ് രാജേന്ദ്രന്‍ താമസിക്കുന്നതെന്നും ഇവിടെ ജനിച്ചു വളര്‍ന്നയാളാണെന്നും മണി വിശദീകരിച്ചു.

മൂന്നാറിലേക്ക് ഒഴിപ്പിക്കലിനായി പൂച്ചയും പട്ടിയും എന്നു പറഞ്ഞുവന്നവരെ ഓടിച്ചിട്ടുണ്ടെന്ന് മണി പറഞ്ഞു. വിഎസിനെക്കുറിച്ച് ഒന്നും പറയുന്നില്ല. പറഞ്ഞാല്‍ വയ്യാവേലിയാവും. മൂന്നാറിനെക്കുറിച്ച് പഠിച്ചിട്ടാണോ വിഎസ് സംസാരിക്കുന്നത് എന്നതില്‍ സംശയമുണ്ടെന്നും മണി പറഞ്ഞു.

രാജേന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളില്‍ കാര്യമില്ലെന്ന് എംഎം മണി പറഞ്ഞു. ചെന്നിത്തലയ്ക്ക് മൂന്നാറിലെ കാര്യങ്ങള്‍ അറിയിലില്ലെന്നും എംഎം മണി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ