കേരളം

ഉമ്മന്‍ചാണ്ടിക്കുള്ള മര്യാദ പോലും വിഎസിനില്ല;എംഎം മണി 

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍ വിഷയത്തില്‍ വീണ്ടും എംഎം മണി വിഎസിനെതിരെ രംഗത്തെത്തി. ഭൂമാഫിയയുയെ ആളാരാണ് എന്ന് എല്ലാവര്‍ക്കുമറിയാം. ടാറ്റക്കെതിരെ സമരം നടത്തിയ വിഎസ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നു. പാര്‍ട്ടി വിലക്കുള്ളത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല.ഉമ്മന്‍ചാണ്ടിക്കുള്ള മര്യാദ പോലും വിഎസിനില്ല. പുള്ളി അന്ന് ഞങ്ങളെകൊണ്ട് എന്തെല്ലാം ചെയ്യിച്ചു. ഞാനും കൂടിയതാ. അന്‍പതിനായിരം ഏക്കറുണ്ടല്ലോ പിടിക്കാം എന്നു കരുതി പോയതാ. ഒരുപാട് സമരം ഞങ്ങളെ കൊണ്ടു നടത്തിച്ചു. ഒടുവില്‍ പുള്ളിയതു വിട്ടു. പുള്ളിക്കിങ്ങനെ ഇടയ്ക്കിടയ്ക്ക ഓര്‍മ്മ പിശക് വരും. എന്തുചെയ്യാനാ. അതേ പറ്റി ഇപ്പോള്‍ പറയുന്നില്ല. മന്ത്രി പറഞ്ഞു. 
 

ഭൂമി കൈയേറ്റ ആരോപണത്തില്‍ പെട്ട ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് എംഎം മണി പിന്തുണ നല്‍കിയിരുന്നു. മൂന്നാറിലേക്ക് ഒഴിപ്പിക്കലിനായി പൂച്ചയും പട്ടിയും എന്നു പറഞ്ഞുവന്നവരെ ഓടിച്ചിട്ടുണ്ടെന്ന് മണി പറഞ്ഞിരുന്നു. വിഎസിനെക്കുറിച്ച് ഒന്നും പറയുന്നില്ല. പറഞ്ഞാല്‍ വയ്യാവേലിയാവും. മൂന്നാറിനെക്കുറിച്ച് പഠിച്ചിട്ടാണോ വിഎസ് സംസാരിക്കുന്നത് എന്നതില്‍ സംശയമുണ്ടെന്നും മണി പറഞ്ഞിരുന്നു. 

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. രാജേന്ദ്രനെതിരെ നടപടി വേണമെന്ന ചിന്ത സ്വാഭാവികമാണ്. രാജേന്ദ്രനും എംഎം മണിക്കും എതിരെ നടപടി വേണോ എന്ന കാര്യത്തില്‍ നിങ്ങള്‍ തന്നെ തീരുമാനത്തില്‍ എത്തൂവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വിഎസ് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം