കേരളം

മടക്കം കെഎസ്ആര്‍ടിസിയില്‍; നാട്ടിലേക്ക്‌ മടങ്ങി ശശീന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

വിവാദ ഫോണ്‍സംഭാഷണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച എകെ ശശീന്ദ്രന്‍ കോഴിക്കോട് തിരിച്ചെത്തി. ജനങ്ങള്‍ക്ക് സത്യം മനസിലായി എന്നും ഇനി മണ്ഡലത്തില്‍ സജീവമാകുനെന്നും ശശീന്ദ്രന്‍ പറഞ്ഞു. തോമസ് ചാണ്ടി മന്ത്രിയാകുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. വസ്തുത എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിച്ചത് മാധ്യമങ്ങള്‍ തന്നെയാണ്. അദ്ദേഹം പറഞ്ഞു
 

സ്ഥാനമൊഴിഞ്ഞ ഷേം കെഎസ്ആര്‍ടിസി സ്‌കാനിയ ബസിലായിരുന്നു ശശീന്ദ്രനും ഭാര്യയും കോഴിക്കോടേക്ക് പോയത്. ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ സ്‌കാനിയയില്‍ കയറണമെന്ന ആഗ്രഹം നടന്നില്ല എന്നും ഇപ്പോള്‍ നടന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി 9.30ന് തമ്പാനൂരില്‍ നിന്നും പുറപ്പെട്ട ബസിലായിരുന്നു ശശീന്ദ്രന്റെ യാത്ര. സ്‌കാനിയ ബസ് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സര്‍വ്വീസാണ്. പുതിയ മന്ത്രിയോട് മാറ്റങ്ങളെ പറ്റിയൊക്കെ സംസാരിച്ച് കെഎസ്ആര്‍ടിസി നമുക്കൊന്ന് ഉഷാറാക്കണം.അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ