കേരളം

വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഡെല്‍ഹി പത്രപ്രവര്‍ത്തക യൂണിയന്റെ ഐക്യദാര്‍ഢ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫോണ്‍കെണിയില്‍ പ്രതിഷേധിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന് ഡെല്‍ഹി പത്രപ്രവര്‍ത്തക യൂണിയന്റെ ഐക്യദാര്‍ഢ്യം. ഡെല്‍ഹി ഘടകം പ്രസിഡന്റ് പ്രശാന്ത് രഘുവംശവും സെക്രട്ടറി എം പ്രശാന്തുമാണ് മാധ്യമപ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ക്കും പ്രതിഷേധത്തിനും ഐക്യദാര്‍ഢ്യമര്‍പ്പിച്ചത്.

മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ വിവാദത്തില്‍ പ്രതിഷേധിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ മംഗളം ചാനലിനെതിരെ പ്രതിഷേധത്തിലാണ്. മംഗളത്തില്‍ വന്ന ബ്രേക്കിങ് ന്യൂസിന്റെ പേരില്‍ കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അവഹേളിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം.

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും വനിതാ മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. നിരവധി ആളുകള്‍ പ്ലക്കാര്‍ഡുകളടങ്ങിയ ഫോട്ടോ പോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയ വഴിയും പ്രതികരിക്കുന്നുണ്ട്. നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ ആഭിമുഖ്യത്തിലായിരുന്നു തിരുവനന്തപുരത്ത് പ്രതിഷേധം നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്