കേരളം

ഡിജിപിയുടെ പേര് പറയാന്‍ മുഖ്യന് കഴിയാത്തത് ലജ്ജാവഹമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെന്‍കുമാര്‍ വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. സുപ്രീംകോടതി വിധി വന്നതോടെ സംസ്ഥാനത്തെ ഡിജിപി പദവിയില്‍ നാഥനില്ലാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്തെ ഡിജിപിയുടെ പേര് പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തത് ലജ്ജാവഹമാണെന്നും ചെന്നിത്തല പരിഹസിച്ചു. മോദിയെ പോലെയാണ് പിണറായി പെരുമാറുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ ദുരഭിമാനമാണ് യഥാര്‍ഥ പ്രശ്‌നമെന്ന് ചെന്നിത്തല പറഞ്ഞു.സര്‍ക്കാര്‍ തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുകയാണ്. കേസ് നടത്തിപ്പിന്റെ ഭാഗമായാണ് ഡിജിപിയെ മാറ്റിയതെങ്കില്‍ ബെഹ്‌റയെ എത്ര തവണ മാറ്റണമെന്നും ചെന്നിത്തല ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

ചരിത്രം തിരുത്തിയെഴുതി; മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് കിരീടം ചൂടി 60കാരി

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം