കേരളം

സമരം പിന്‍വലിച്ചു, പാചക വാതകം മുടങ്ങില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ട് പാചക വാതക ട്രക്ക് ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. അഡീഷനല്‍ ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതിനെ തുടര്‍ന്നാണ് ഡ്രൈവര്‍മാര്‍ സമരത്തില്‍ നിന്ന് പിന്മാറിയത്.

ട്രക്ക് തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 3000 രൂപയാക്കുക, ഒരു ട്രിപ്പിന് നല്‍കുന്ന ബത്ത  850 ല്‍ നിന്ന്  950 രൂപയായി വര്‍ധിപ്പിക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. സമരം ഒഴിവാക്കാനായി ലേബര്‍ കമ്മിഷണര്‍ നടത്തിയ ആദ്യവട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് അഡീഷനല്‍ ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തുകയായിരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ സമരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്