കേരളം

എംഎം മണിയുടെ വണ്‍,ടു,ത്രി പ്രസംഗത്തിനെതിരെയുള്ള കേസ് തള്ളി 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മന്ത്രി എംഎം മണിയുടെ വണ്‍,ടു,ത്രി പ്രസംഗത്തിന് എതിരെയുള്ള കേസ് തള്ളി. തൊടുപുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് തള്ളിക്കൊണ്ട് ഉത്തരവിറക്കിയത്. മണക്കാട് പൊലീസാണ് എംഎം മണിക്കെതിരെ കേസെടുത്തിരുന്നത്. മണി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. 
 
2012മെയ് 25നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട മണി വിവാദ പ്രസംഗം നടത്തിയത്. 1982ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകങ്ങളെ കുറിച്ച് മണി 1,2,3 എന്ന് അക്കമിട്ട് പറഞ്ഞതായിരുന്നു വിവാദമായത.്

ഇതിനെ തുടര്‍ന്ന് അറസറ്റിലായ മണിക്ക് 44 ദിവസം ജയില്‍ വാസം അനുഭവിക്കേണ്ടി വന്നിരുന്നു. നിലവില്‍ മൂന്ന്് കേസുകള്‍ കൂടി മണിക്കെതിരെ ഈ പ്രസംഗത്തില്‍ നിലനില്‍ക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്