കേരളം

എല്‍ഡിഎഫ് സര്‍ക്കാരും സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചു, ഉത്തരവ് നാളെ കൈമാറും 

സമകാലിക മലയാളം ഡെസ്ക്

സെന്‍കുമാറിനെ വീണ്ടും പൊലീസ് മേധാവിയായി നിയമിച്ചു. സെന്‍കുമാറിന്റെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ഉത്തരവ് നാളെ കൈമാറും. സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് നിയമന ഉത്തരവ് നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന സിപിഎം സ്ംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തന്നെ സെന്‍കുമാറിന്റെ നിയമന ഉത്തരവ് നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ത്‌ന്നെ മുഖ്യമന്ത്രി നിയമന ഉത്തരവില്‍ ഒപ്പിടാനിടയാക്കിയ സാഹചര്യമുണ്ടായത്. എന്നാല്‍ ഉത്തരവ് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് ഇത് സംബന്ധിച്ച് സെന്‍കുമാറിന്റെ പ്രതികരണം. നിലവിലെ ഡിജിപി ലോക് നാഥ് ബഹ്‌റയെ വിജിലന്‍സിന്റെ മേധാവിയാക്കും

സെന്‍കുമാര്‍ കേസില്‍ പിണറായി സര്‍ക്കാരിന് സുപ്രിം കോടതിയില്‍ ഇന്ന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന ഉത്തരവില്‍ വ്യക്തത തേടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കോടതി തള്ളുകയായിരുന്നു. സര്‍ക്കാര്‍ കോടതി ചെലവ് ആയി 25,000 രൂപ കെട്ടിവയ്ക്കാന്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. വിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത് തെറ്റായ നടപടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഒരുവിധത്തിലുള്ള വാദഗതികളും കേള്‍ക്കാന്‍ കോടതി തയാറായില്ല. സംസ്ഥാന പൊലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിച്ചിട്ടില്ല എന്നും പൊലീസ് സേനയുടെ ചുമതലയുള്ള ഡിജിപി ആയാണ് സെന്‍കുമാറിനെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത് എന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഇക്കാര്യങ്ങള്‍ റിവ്യു ഹര്‍ജി പരിഗണിക്കുമ്പോള്‍ കേള്‍ക്കാമെന്നും വിധി നടപ്പാക്കാത്തതിന് ഇതൊന്നും ന്യായീകരണമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്