കേരളം

കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്ക് ഇനി കൈപ്പത്തിക്ക് വോട്ടുചെയ്യാം, മാണിയും മകനുമായി കൂട്ട്‌കെട്ട് വേണ്ടെന്നും ഡിസിസി തീരുമാനം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെഎം മാണിക്കും മകന്‍ ജോസ് കെ മാണിക്കുമെതിരെ ആഞ്ഞടിച്ച് കോട്ടയം ഡിസിസി യോഗത്തില്‍ പ്രമേയം. മാണിയും മകനുമായി ഇനി ഒരു തരത്തിലുള്ള കൂട്ടുകെട്ടും വേണ്ടെന്നാണ് ഡിസിസിയുടെ തീരുമാനം. വഞ്ചന ഇനി വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് പ്രമേയം പാസാക്കിയത്. യോഗത്തില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെസി ജോസഫ് തുടങ്ങിയവര്‍ കെഎം മാണിക്കും മകനുമെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മാണി സാറെന്ന വിളി മാറ്റി മാണിയെന്ന് അഭിസംബോധനചെയ്താണ് കെസി ജോസഫ് യോഗത്തില്‍ ഉടനീളം സംസാരിച്ചത്. 

യോഗം ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയായിരുന്നു. മാണിയുടെ നടപടി രാഷ്ട്രീയ വഞ്ചനയാണെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 42 വര്‍ഷം കേരള കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്ഷേപിച്ച ജോസ് കെ മാണിയുടെ നടപടി നന്ദികേടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സിപിഎമ്മിലേക്കു പാലമിടാനായിരുന്നു കേരള കോണ്‍ഗ്രസിന്റെ നീക്കമെന്നും ഈ നിലപാട് യാദൃശ്ചികമായിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്തു കോണ്‍ഗ്രസുകാര്‍ക്ക് കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍ കഴിയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നായിരുന്നു തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍