കേരളം

സുപ്രീംകോടതി വിധി സര്‍ക്കാറിന്റെ ദുരഭിമാനത്തിനേറ്റ തിരിച്ചടി: രമേശ് ചെന്നിത്തല 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന ഉത്തരവില്‍ വ്യക്തത തേടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കോടതി തള്ളിയതിന്  പിന്നാലെ വിഷയം  കത്തിച്ച് പ്രതിപക്ഷം. 
സുപ്രീംകോടതി വിധി സര്‍ക്കാറിന്റെ ദുരഭിമാനത്തിനേറ്റ
തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സെന്‍കുമാറിനെ ഇന്ന് തന്നെ പൊലീസ് മേധാവിയായി നിയമിക്കണം.ശക്തമായ വിധി നല്‍കിയിട്ടും അനുസരിക്കാത്ത സര്‍ക്കാരിനേറ്റ പ്രഹരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക്‌ ഇനി സ്ഥാനത്ത് തുടരാന്‍ യോഗ്യതില്ലെന്നും പിണറായി വിജയന്‍ രാജിവെക്കണമെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കാന്‍ ഉത്തരവിട്ട ആദ്യ വിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത് തെറ്റായ നടപടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഒരുവിധത്തിലുള്ള വാദഗതികളും കേള്‍ക്കാന്‍ കോടതി തയാറായില്ല. സംസ്ഥാന പൊലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിച്ചിട്ടില്ല എന്നും പൊലീസ് സേനയുടെ ചുമതലയുള്ള ഡിജിപി ആയാണ് സെന്‍കുമാറിനെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത് എന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഇക്കാര്യങ്ങള്‍ റിവ്യു ഹര്‍ജി പരിഗണിക്കുമ്പോള്‍ കേള്‍ക്കാമെന്നും വിധി നടപ്പാക്കാത്തതിന് ഇതൊന്നും ന്യായീകരണമല്ലെന്നും കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം