കേരളം

സെന്‍കുമാര്‍ ഇന്ന് ചുമതലയേല്‍ക്കും; സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 11 മാസത്തെ നിയമ യുദ്ധം വിജയിച്ചെത്തിയ സെന്‍കുമാര്‍ ഇന്ന് കേരള പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും. സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച രാത്രി ഒപ്പുവെച്ചു. 

നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങുന്നതിന് പിന്നാലെ തന്നെ സെന്‍കുമാര്‍ ചുമതലയേല്‍ക്കും. നിലവില്‍ പൊലീസ് മേധാവിയുടെ ചുമതലയുണ്ടായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ പൂര്‍ണ ചുമതല നല്‍കി.  

സെന്‍കുമാറിനെ തിരികെ പൊലീസ് മേധാവി സ്ഥാനത്ത് നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി കോടതിയെ സമീപിച്ച സര്‍ക്കാരിന് കനത്ത പ്രഹരമേറ്റതോടെ നിയമനം നടത്തുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ല. 

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ് ആറ് ദിവസങ്ങള്‍ക്ക് ശേഷം മെയ് 31നാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും നീക്കുന്നത്. ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന്റെ കാലാവധി.

സെന്‍കുമാറിന്റെ നിയമനം വെള്ളിയാഴ്ച തന്നെ ഉണ്ടാകണമെന്ന നിര്‍ദേശമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നല്‍കിയത്. സെന്‍കുമാറിനെ നിയമിക്കുന്നതിന് മുന്നോടിയായി എഡിജിപി, ഐജി തസ്തികകളില്‍ സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി