കേരളം

ആദ്യം അഭിപ്രായം പിന്നെ ചിന്ത എന്നതല്ല ലീഗിന്റെ രീതിയെന്ന് പികെ കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കെഎം മാണിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലീഗിന് അഭിപ്രായമുണ്ടെന്നും ഇക്കാര്യം യുഡിഎഫ് യോഗത്തില്‍ വ്യക്തമാക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി. ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞു കുഴപ്പുമുണ്ടാക്കുന്ന രീതി ലീഗിന് ഇല്ല. ആദ്യം അഭിപ്രായം പിന്നെ ചിന്ത എന്നതല്ല ലീഗിന്റെ രീതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഖമറുന്നീസ അന്‍വറിനെതിരെ നടപടിയെടുത്തത് ബിജെപി ഭരണത്തെ പുകഴ്ത്തി സംസാരിക്കുന്നത് ലീഗിന്റെ നയമല്ലാത്തത് കൊണ്ടാണ്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഈ വിഷയത്തില്‍ നടപടിയെടുത്തത്. ഇതിനെ മറ്റെതെങ്കിലും തരത്തില്‍ ബന്ധപ്പെടുത്തേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വിവേകമുണ്ടായിരുന്നെങ്കില്‍ സെന്‍കുമാര്‍ വിഷയത്തില്‍ ഇത്രവലിയ തിരിച്ചടി നേരിടില്ലായിരുന്നു. ഇത് കേരളത്തിനും ജനങ്ങള്‍ക്കും നാണക്കേടുണ്ടാക്കിയ നടപടിയായി. ഒരടി കിട്ടുന്നത് മനസിലാക്കാം എന്നാല്‍ നിരന്തരം അടിയോടടി കൊള്ളുന്നത് നാണക്കേടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്