കേരളം

നല്ല  ഓഫര്‍ ലഭിച്ചാല്‍ മാണിയും മകനും എന്‍ഡിഎയില്‍ എത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരള കോണ്‍ഗ്രസിലെ സംഭവങ്ങള്‍ പുതിയ പ്രതിഭാസമല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയം അവസരവാദപരമാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകില്ല. കെഎം മാണിക്കും മകനും നല്ല ഓഫര്‍ ലഭിച്ചാല്‍ എന്‍ഡിഎയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്തെ സഖ്യം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു. അറിവോടെയായിരുന്നില്ലെങ്കില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും വെള്ളാപ്പള്ളി ചോദിച്ചു.

പിണറായി വിജയന് ഉപദേശികള്‍ ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം നല്ല ഭരണാധികാരിയാകുമായിരുന്നു. ഉപദേശികളെ പറഞ്ഞുവിടുകയാണ് പിണറായി ചെയ്യേണ്ടത്. ചെറിയ പിശകുകളുടെ പേരില്‍ മന്ത്രിമാരെ പറഞ്ഞുവിട്ട നടപടി ശരിയായില്ലെന്നും കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയുമായി സര്‍ക്കാര്‍ ചെയ്തത് നല്ല കാര്യങ്ങളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല