കേരളം

ഇടുക്കിയില്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള തീരുമാനം; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് എകെ മണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇടുക്കിയില്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ഐഎന്‍ടിയുസി നേതാവുമായി എകെ മണി. തോട്ടം മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തിന് ശേഷമാണ് മണി മുഖ്യമന്ത്രിക്ക് അഭിവാദ്യം ചെയ്ത് ഷാള്‍ അണിയച്ചത്. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. ഇതിനായി തോട്ടം ഉടമകള്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

തോട്ടം മേഖല പ്രതിസന്ധിയിലായിട്ട് ഏറെ വര്‍ഷങ്ങളായി. തോട്ടം തോട്ടമായും എസ്റ്റേറ്റുകള്‍ എസ്റ്റേറ്റുകളായും നിലനിര്‍ത്താനാകണം. കേരളത്തിന്റെ ഭൂപ്രകൃതിക്കും സമ്പദ് വ്യവസ്ഥയ്ക്കും അത് ആവശ്യമാണ്. പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കും. തോട്ടം മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട സെക്രട്ടറിമാരുടെ സമിതി രൂപീകരിക്കും. പ്രശ്‌ന പരിഹാരത്തിന് പ്ലാന്റേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ പരിശോധനയ്ക്കു ശേഷം രാഷ്ട്രീയ പാര്‍ട്ടി, തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കും.  തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്ന നടപടി ഉണ്ടാകരുതെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി