കേരളം

നളിനി നെറ്റോയ്‌ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോടതി ഉത്തരവുണ്ടായിട്ടും നിയമനം മനപൂര്‍വം വൈകിപ്പിക്കുന്നുവെന്ന് കാണിച്ച് സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി നളിനി നെറ്റോ നല്‍കിയിരിക്കുന്ന മറുപടി സത്യവാങ്മൂലവും കോടതി ഇന്ന് പരിഗണിക്കും. 

നിയമ സെക്രട്ടറിയുടേയും, എജിയുടേയും ഉപദേശം തേടിയതിന് ശേഷമാണ് കോടതി ഉത്തരവില്‍ വ്യക്തത തേടി പുനഃപരിശോധനാ ഹര്‍ജി നല്‍കിയതെന്ന് നളിനി നെറ്റോ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബോധപൂര്‍വം തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു. 

നിയമനം ലഭിച്ച സാഹചര്യത്തില്‍ സെന്‍കുമാര്‍ തന്നെ കോടതിയലക്ഷ്യ ഹര്‍ജി പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്. കോടതി ഉത്തരവില്‍ വ്യക്തത തേടിയുള്ള പുനഃപരിശോധനാ ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം