കേരളം

ആര്‍സിസി രോഗീസൗഹൃദമാക്കാന്‍ ഡിജിറ്റല്‍ നെര്‍വ് സെന്റര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം റിജിനല്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ രോഗീ സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ഡിജിറ്റല്‍ നെര്‍വ് സെന്റര്‍ ലാബ് തുടങ്ങുന്നതിന് ടാറ്റാ ട്രസ്റ്റ്, ടാറ്റാ കണ്‍സള്‍ടന്‍സി സര്‍വീസസ് (ടിസിഎസ്) എന്നിവയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടു. 
    
ആര്‍സിസി ഉള്‍പ്പെടെ രാജ്യത്തെ നാലു കാന്‍സര്‍ ചികിത്‌സാ കേന്ദ്രങ്ങളിലെ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്‌സയും പരിപാലനവും ലഭ്യമാക്കാന്‍ തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലെ ടിസിഎസ് കാമ്പസിലാണ് ഡിജിറ്റല്‍ നെര്‍വ് സെന്റര്‍ തുടങ്ങുന്നത്.  ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍-മുംബൈ, ടാറ്റ മെഡിക്കല്‍ സെന്റര്‍-കൊല്‍ക്കത്ത, അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്-ചെന്നൈ എന്നിവയാണ് മറ്റു മൂന്നു സെന്ററുകള്‍.  സോഫ്റ്റ്‌വേര്‍ സഹായത്തോടെ രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്‌സയും തുടര്‍ ചികിത്‌സയും ലഭ്യമാക്കാന്‍ ഡിജിറ്റല്‍ സെന്റര്‍ സഹായിക്കും.  ആശുപത്രിയില്‍ പരിശോധനക്കോ തുടര്‍ ചികിത്‌സക്കോ ഒരു രോഗി വരുന്നില്ലെങ്കില്‍ ഡിജിറ്റല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ ഈ രോഗിയെയോ കുടുംബാംഗങ്ങളെയോ ബന്ധപ്പെടും. എന്തുകൊണ്ട് രോഗിക്ക് എത്താന്‍ കഴിഞ്ഞില്ലെന്ന് മനസ്സിലാക്കും. അതിന് ശേഷം ആശുപത്രിയുമായി ബന്ധപ്പെട്ട് ഏറ്റവും അടുത്ത ദിവസം രോഗിക്ക് ചികിത്‌സക്കോ പരിശോധനക്കോ ഉള്ള സമയം വാങ്ങിക്കൊടുക്കും. ഈ രീതിയിലാണ്  തുടര്‍ ചികിത്‌സ മുടങ്ങാതിരിക്കാന്‍ ഡിജിറ്റല്‍ സെന്റര്‍ ശ്രദ്ധിക്കുക.  ഇത്തരം കാര്യങ്ങളില്‍ നിന്ന് ആശുപത്രിക്ക് പുര്‍ണമായും ഒഴിവാകാനും ചികിത്‌സയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും കഴിയും.  
    
ഡിജിറ്റല്‍ നെര്‍വ് സെന്ററില്‍ 40-ലേറെ ഡോക്ടര്‍മാരെ ടാറ്റ നിയോഗിക്കുന്നുണ്ട്. ആര്‍സിസിക്കു ലഭിക്കുന്ന സേവനം പൂര്‍ണമായും സൗജന്യമാണ്.  ടാറ്റാ ട്രസ്റ്റാണ് ഇതിനുള്ള ചെലവ് വഹിക്കുക.   ആര്‍സിസിയിലെ പദ്ധതിയുടെ പ്രയോജനം വിലയിരുത്തി സംസ്ഥാനത്തെ മറ്റു പ്രധാന ആശുപത്രികളെയും ഡിജിറ്റല്‍ നെര്‍വ് സെന്ററിന്റെ ഭാഗമാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ