കേരളം

കുടിവെള്ളത്തിന് പരക്കം പായുമ്പോള്‍ ഹരിത എംഎല്‍എ വക പുഴയോരത്ത് കൂറ്റന്‍ കല്യാണമണ്ഡപം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുടിവെള്ളത്തിന് പരക്കം പായുമ്പോള്‍  പുഴയോരത്ത് കൂറ്റന്‍ കല്യാണമണ്ഡപം നിര്‍മ്മിച്ച് പഞ്ചായത്തിന്റെ ജലസംരക്ഷണ മാതൃക.പഴയൊരു ഹരിത എംഎല്‍എയുടെ നിര്‍മ്മാണക്കമ്പത്തിന്റെ ബാക്കിപത്രമായി ചാലക്കുടി പുഴയോരത്ത് അന്നമനട പുളിക്കക്കടവില്‍ പരിസ്ഥിതി വിരുദ്ധമായി , നിയമവിരുദ്ധമായി പുഴയോരം കയ്യേറി നൂറു കണക്കിന് ലോഡ് മണ്ണിട്ട് ഉയര്‍ത്തി കല്യാണമണ്ഡപം നിര്‍മ്മിക്കുന്നത്. 

അന്നമനട പഞ്ചായത്തിലെ കഴിഞ്ഞ ഇടതുപക്ഷ ഭരണ സമിതിയാണ് ഈ 'ഹരിത' അതിക്രമത്തിന് കൂട്ടുനിന്നത്.അന്നവിടെ ഒരു സ്‌റ്റേജും വേറൊരു നിര്‍മ്മിതിയും ഉണ്ടാക്കി. എന്‍എ പി എം ന്റെ നേതൃത്വത്തില്‍ അതിനെ എതിര്‍ത്തപ്പോള്‍ അന്നമനടക്കാരാരും സഹകരിച്ചില്ല. പച്ചയായ നിയമവിരുദ്ധ പ്രവര്‍ത്തനം പൊതുജനത്തിന് താല്പര്യമായിരുന്നു എന്നായിരുന്നു വ്യാഖ്യാനം .ജനത്തോട് ഇത് തെറ്റാണ് എന്ന് പറയേണ്ടവര്‍ അത് ചെയ്തില്ല. ജനങ്ങളല്ല ജനപ്രതിനിധികളാണ് പുഴ കൈയ്യേറിയത്. അധികാരമുള്ളവര്‍ നദീസംരക്ഷണ നിയമങ്ങള്‍ നദിയിലൊഴുക്കി.

ഇപ്പോഴിതാ അതേ പുഴ തീരത്ത് ഭീമന്‍ നിര്‍മ്മിതികള്‍ വരുന്നു. പഞ്ചായത്ത് തന്നെ കടന്നുകയറ്റക്കാര്‍. ഇപ്പോള്‍ കോണ്‍ഗ്രസ്. പരിസ്ഥിതി നിയമങ്ങള്‍ ,നദീസംരക്ഷണ നിയമങ്ങള്‍ ,തീരപരിപാലന നിയമങ്ങള്‍ അധികാരികള്‍ക്ക് ബാധകമല്ല എന്നൊരു വ്യവസ്ഥയോടെ എഴുതപ്പെട്ടു എന്നാണ് ഇവരൊക്കെ കരുതുന്നതെന്നും കുസുമം ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്