കേരളം

വിജയരാഘവന്റെ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ വിജയരാഘവന്‍ മരിച്ചെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ നടപടി എടുക്കും. വിജയരാഘവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജവാര്‍ത്ത ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാവും. 

വിജയരാഘവന്റെ ഫോട്ടോ പതിച്ച ആംബുലന്‍സിന്റെ ചിത്രം സഹിതമാണ് സോഷ്യല്‍ മീഡിയ വഴി മരണ വാര്‍ത്ത പ്രചരിച്ചത്. രാമലീല എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ഫോട്ടോയാണിതെന്ന് വിജയരാഘവന്‍ തന്നെ വ്യക്തമാക്കി. അഭിനയിക്കുന്ന 'രാമലീല' എന്ന ചിത്രത്തില്‍ വിജയരാഘവന്റെ കഥാപാത്രം മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രംഗങ്ങളുമുണ്ട്. ഈ ചിത്രമെടുത്താണ് വിജയരാഘവന്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.

ബുധനാഴ്ച വൈകിട്ട് മുതലാണ് വിജയരാഘവന്‍ അന്തരിച്ചു എന്ന വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ