കേരളം

കരിങ്കൊടി കാണിക്കുന്നവര്‍ ഇന്നത്തെ സാഹചര്യവും യാഥാര്‍ത്ഥ്യവും മനസിലാക്കുന്നില്ല; കെകെ ശൈലജ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റിന് കീഴിലുള്ള നാലു കോളേജുകളുടെ പിജി കോഴ്‌സുകളുടെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതിനെ ന്യായികരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇതിനെതിരെ കരിങ്കൊടി കാണിക്കുന്നവര്‍ ഇന്നത്തെ സാഹചര്യവും യാഥാര്‍ത്ഥ്യവും മനസിലാക്കുന്നില്ലെന്നായിരുന്നു കെകെ ശൈലജ പറഞ്ഞത്. ഫീസ് വര്‍ധനയ്‌ക്കെതിരെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയെ ഇന്നും കരിങ്കൊടി കാട്ടിയിരുന്നു.

പിജി കോഴ്‌സുകളില്‍ മെറിറ്റ് സീറ്റില്‍ 6.5 ലക്ഷമായിരുന്നത് 14 ലക്ഷമാക്കിയിരുന്നു. മാനേജ്‌മെന്റ് സീറ്റുകളില്‍നിന്ന് 14 ലക്ഷമെന്നത് പതിനേഴര ലക്ഷം രൂപയാക്കി ഉയര്‍ത്തിയിരുന്നു. കൂടാതെ നോണ്‍ ക്ലിനിക്കല്‍ പിജി ഡിപ്ലോമാ കോഴ്‌സുകളുടെ ഫീസും കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ക്രിസ്ത്യന്‍ മാനേജുമെന്റ് അസോസിയേഷനും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ