കേരളം

ജിഷ്ണു കേസില്‍ തിരിച്ചടി; ഇടിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയില്‍ ഡിഎന്‍എ പരിശോധന നടത്താനായില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ മറ്റൊരു തിരിച്ചടി കൂടി. നെഹ്‌റു കോളെജില്‍ നിന്നും ശേഖരിച്ച രക്തക്കറ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനായില്ല.

ജിഷ്ണുവിന് മര്‍ദ്ദനമേറ്റതായി പറയുന്ന നെഹ്‌റു കോളെജിലെ ഇടിമുറിയില്‍ നിന്നും ലഭിച്ച രക്തക്കറയിലെ ഡിഎന്‍എ സാമ്പിള്‍ വേര്‍തിരിക്കാന്‍ സാധിക്കില്ലെന്നാണ് ഫോറന്‍സിക് വിഭാഗം അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. മതിയായ അളവില്‍ രക്തം ലഭിക്കാത്തതാണ് ഇതിന്റെ കാരണമെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ വിശദീകരണം.

ഇതോടെ ഇടിമുറിയില്‍ വെച്ച് ജിഷ്ണുവിന് മര്‍ദ്ദനമേറ്റെന്ന് കോടതിയില്‍ തെളിയിക്കുന്നതിനുള്ള ശക്തമായ തെളിവാണ് നഷ്ടമായിരിക്കുന്നത്.

ഇടിമുറിയില്‍ നിന്നും ലഭിച്ചത് ജിഷ്ണുവിന്റെ തന്നെ രക്തമാണോ എന്ന് കണ്ടെത്തുന്നതിനായി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്ത സാമ്പിളുകളും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ജിഷ്ണു കേസില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘം കോളേജിലെ ഇടിമുറിയിലും ശുചതിമുറിയിലും കണ്ട രക്തക്കറ ആദ്യം ശേഖരിച്ചിരുന്നില്ല. പിന്നീട് ഒന്നര മാസത്തിന് ശേഷമാണ് കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോളേജിലെത്തി രക്തക്കറ ശേഖരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്