കേരളം

പെട്രോള്‍ പമ്പുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല; സംസ്ഥാനത്തെ പമ്പുടമകള്‍ക്ക് ഇന്ന് വഞ്ചനാദിനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് ഇന്ന് വഞ്ചനാദിനം അചരിക്കും. 

24 മണിക്കൂറാണ് സമരം. അപൂര്‍വചന്ദ്ര കമ്മിഷന്‍ മുന്നോട്ടുവെച്ച പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് പെട്രോള്‍ പമ്പ് ഉടമകളുടെ സമരം. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് സമരം. എന്നാല്‍ ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. 

ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം രാജ്യത്തെ പമ്പുടമകള്‍ താത്കാലികമായി മാറ്റിവെച്ചിരുന്നു. പമ്പുടമകളുമായി ചര്‍ച്ച നടത്താന്‍ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം