കേരളം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യപ്രതിയടക്കം മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. പ്രധാന പ്രതിയായി പൊലീസ് പറയുന്ന റെനീഷാണ് പൊലീസ് പിടിയിലായിരിക്കുന്നത്. 

ഇവര്‍ക്ക് കൊല്ലപ്പെട്ട ധന്‍രാജുമായി അടുത്ത ബന്ധമുണ്ട്. ധന്‍രാജിനെ കൊലപ്പെടുത്തിയതില്‍ പ്രതികാരമായിട്ടാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. കേസിലെ മറ്റ് പ്രതികള്‍ ജില്ല വിട്ടു പോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. അതിനാല്‍ ഇവരെ ഉടന്‍ പിടികൂടാന്‍ സാധിച്ചേക്കും.

റെനീഷിനെ കൂടാതെ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലീസ് വ്യക്തമാക്കുന്നു. 

ബിജുവിനെ ആക്രമിച്ച സംഘത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയിരുന്നത്. ഇതുകൂടാതെ പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കണ്ടെത്തുകയും, വാഹന ഉടമ രാമന്തളി സ്വദേശി ബിനോയിയെ ഞായറാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു