കേരളം

തനിക്കെതിരെ നടക്കുന്ന പ്രചാരണം അസത്യം, 5 വര്‍ഷം നടന്ന വികസനപ്രവര്‍ത്തനങ്ങളുടെ 5 ഇരട്ടിയാണ് ഒരു വര്‍ഷത്തില്‍ നടന്നതെന്നും വീണാ ജോര്‍ജ്ജ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആറന്‍മുള നിയോജക മണ്ഡലം എംഎല്‍എ  വീണാ ജോര്‍ജ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം  ആസ്തി വികസനഫണ്ടില്‍ നിന്നും ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന അസത്യപ്രചാരണത്തിനെതിരെ വീണാജോര്‍ജ്ജ് രംഗത്ത്. തന്റെ ഫെയസ്ബുക്ക് പേജിലൂടെയാണ് എംഎല്‍എയുടെ വിശദീകരണം. 2016 -17 സാമ്പത്തികവര്‍ഷം എം എല്‍ എ പ്രാദേശികവികസനഫണ്ടില്‍ നിന്ന് ഞാന്‍ ഒരു രൂപയും ചെലവഴിച്ചില്ല എന്നാണ് പ്രചരണം.ഞാന്‍ മാത്രമല്ല..പത്തനംതിട്ട ജില്ലയിലെ മറ്റ് എം എല്‍ എമാരും ചെലവഴിച്ചില്ലെന്നാണ് വിവരാവകാശരേഖ. കോന്നി, അടൂര്‍ ,തിരുവല്ല എം എല്‍ എമാരും ചെലവഴിച്ചില്ലെന്നും,റാന്നി എം എല്‍ എ ചെലവഴിച്ചത് 7 ലക്ഷം രൂപയെന്നുമാണ് കണക്ക്. എന്നാല്‍ ഈ ആസത്യപ്രചാരകരുടെ ടാര്‍ജറ്റ് ഞാനാണെന്നും ഇതാണ് സത്യാവസ്ഥയെന്നും വീണാ ജോര്‍ജ്ജ് പറയുന്നു.
.

എം എല്‍ എ പ്രാദേശികഫണ്ടില്‍ നിന്ന് ശാസ്ത്രപോഷിണി ലാബുകള്‍, കുടിവെള്ളത്തിനായി ലൈന്‍ എക്സ്റ്റന്‍ഷന്‍, ഗ്രാമീണറോഡുകളുടെ ടാറിംങ്, കോണ്‍ക്രീറ്റിംങ്, സ്‌കൂള്‍ ബസ് ഉള്‍പ്പടെ പ്രൊപ്പോസലുകള്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ മാത്രമല്ല, മറ്റ് എം എല്‍ എമാരും നല്‍കിയതായി മനസ്സിലാക്കുന്നു. ഭരണാനുമതി ലഭിച്ചവയുണ്ട്. വര്‍ക്ക് നടന്നവയുണ്ട്. നടക്കാനുമുണ്ട്. എന്നാല്‍ ഫണ്ട് വിനിയോഗിച്ചതായി രേഖ ഉണ്ടാകുന്നത് വര്‍ക്കുകളുടെ ബില്ലുകള്‍ മാറുമ്പോഴാണ്. അത് ഈ സാമ്പത്തികവര്‍ഷവും (201718) അടുത്ത സാമ്പത്തികവര്‍ഷവും കൊണ്ടാണ് പൂര്‍ണമാവുക. അതുകൊണ്ട് നിലവില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ചെലവഴിച്ച തുക പൂജ്യം ആയിട്ടാകും രേഖ. ഡെപ്പോസിറ്റ് വര്‍ക്കല്ലാത്ത എല്ലാ വര്‍ക്കുകളുടെയും കേരളത്തിലെ മറ്റ് എം എല്‍ എമാരുടെ കാര്യത്തിലും സ്ഥിതി ഇതാണ്.

ഇനി ഈ വിവരാവകാശത്തില്‍ മറ്റൊരു കാര്യവും ഉണ്ട്. മുന്‍ എം എല്‍ എയുെട ഫണ്ടിലെ 85 ലക്ഷമാണ് ഞാന്‍ 201617 വര്‍ഷം ചെലവഴിച്ചതെന്ന്. മുന്‍ എം എല്‍ എ ആ 85 ലക്ഷം ചെലവഴിച്ചില്ല എന്നാണല്ലോ അതിന്റെ അര്‍ത്ഥം. ആറന്മുള നിയോജകമണ്ഡലത്തില്‍ മുന്‍പുള്ള 5 വര്‍ഷം നടന്ന വികസനപ്രവര്‍ത്തനങ്ങളുടെ 5 ഇരട്ടി കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നടന്നിട്ടുണ്ട്. മാത്രമല്ല ബിനാമിവര്‍ക്കുകളല്ല, ഇടെന്‍ഡറിലൂടെ സുതാര്യമായി സമയബന്ധിതമായാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും വീണാ ജോര്‍ജ്ജ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്