കേരളം

കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത നിലയില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനാപുരം: തലവൂര്‍ പള്ളിസെമിത്തേരിയിലെ കല്ലറയില്‍ നിന്നും കാണാതായ വയോധികയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ഒന്നരമാസം മുന്‍പു മരിച്ച എണ്‍പത്തെട്ടുകാരിയായ കുഞ്ഞേലിക്കുഞ്ഞിയുടെ മൃതദേഹമാണ് കുടുംബവീടിനു പിന്നില്‍ കണ്ടെത്തിയത്. 

ഇന്ന് പുലര്‍ച്ചെയാണ് ഇവരുടെ കല്ലറ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ വീട്ടുവളപ്പില്‍ നിന്ന് മൃതദേഹം കണ്ടെത്താനായത്. 55 ദിവസം മുന്‍പായിരുന്നു കുഞ്ഞേലിക്കുഞ്ഞിയുടെ മൃതദേഹം അടക്കം ചെയ്തത്. 

കല്ലറ പൊളിച്ച് ശവപ്പെട്ടി പുറത്തെടുത്ത നിലയിലായിരുന്നു. ശവപ്പെട്ടി കല്ലറയ്ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞേലിക്കുഞ്ഞിയുടെ മകന്‍ തങ്കച്ചനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹത്തോട് അനാദരവ് കാട്ടി എന്ന പള്ളിക്കമ്മറ്റിയുടെ പരാതിയില്‍ കേസെടുത്തിട്ടുമുണ്ട്. എന്തിനാണ് മൃതദേഹം കടത്തിയതെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു