കേരളം

മദ്യപിച്ച് വണ്ടിയോടിക്കല്‍; കൊച്ചിയില്‍ ഷാഡോ പൊലീസിന്റെ പിടിയിലായത് 24 സ്വകാര്യബസ് ജീവനക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച് വണ്ടിയോടിക്കല്‍ ഷാഡോ പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 24 സ്വകാര്യ ബസ് ജീവനക്കാര്‍. സ്വകാര്യബസ് ജീവനക്കാര്‍ മദ്യപിച്ച് ജോലി ചെയ്യുന്നതുമൂലം യാത്രക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതുമായി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കിട്ടിയ പരാതിയെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന. 

പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബസ് ജീവനക്കാരെ രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. നിരീക്ഷണത്തില്‍ ഞായാറാഴ്ച ദിവസം സ്വകാര്യബസ് ജീവനക്കാര്‍ അവസാന ട്രിപ്പ് മുടക്കി മദ്യപിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് രാവിലെ മുതല്‍ സിറ്റിയിലെ  പ്രധാന ജങ്ഷനുകളില്‍ മൂന്ന് ടീമുകളായി പൊലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 7 ഡ്രൈവര്‍മാരെയും പതിനേഴ് ബസ് ജീവനക്കാരെയും പിടികൂടി. പിടികൂടിയവരെ വാഹനങ്ങള്‍ സഹിതം എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍, കളമശ്ശേരി, എറണാകുളം സെന്‍ട്രല്‍, ട്രാഫിക് വെസ്റ്റ് പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിച്ചു. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് സ്വകാര്യബസുകളിലും സ്‌കൂള്‍ ബസുകളിലും മിന്നല്‍ പരിശോധന തുടരനാണ് തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ