കേരളം

വീണ്ടും തെരുവ് നായകളുടെ ആക്രമണം; തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീണ്ടും തെരുവ് നായകളുടെ ആക്രമണത്തില്‍ ഒരു
മരണം. ഞായറാഴ്ച രാത്രി നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ജോസ്‌ക്ലിനാണ് ഇന്ന് രാവിലെ മരിച്ചത്. 

മത്സ്യത്തൊഴിലാളിയായ തിരുവനന്തപുരം പുല്ലുവിള സ്വദേശിയാണ് ജോസ്‌ക്ലിന്‍
(45). കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും ഇവിടെ നായയുടെ കടിയേറ്റ് ഒരു വയോധിക മരിച്ചിരുന്നു. കടല്‍ത്തീരത്ത് വെച്ചാണ് ജോസ്‌ക്ലിനെ നായകള്‍ കൂട്ടത്തോടെ ആക്രമിച്ചത്. തുടര്‍ന്ന് കടലില്‍ ചാടി രക്ഷപെടാന്‍ ജോസ്‌ക്ലിന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ കണ്ടെത്തുന്ന സമയത്ത് ഇയാള്‍ ചോരവാര്‍ന്ന നിലയിലായിരുന്നു.

ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ജോസ്‌ക്ലിനെ തെരുവ് നായകളുടെ ആക്രമണമേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശസ്ത്രക്രീയയ്ക്കും ജോസ്‌ക്ലിനെ വിധേയമാക്കിയിരുന്നു.  ശരീരത്തില്‍ നിറയെ ആഴത്തിലുള്ള മുറിവേറ്റതിനാലാണ് രക്ഷിക്കാന്‍ സാധിക്കാതിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്