കേരളം

അദാനിക്ക് യുഡിഎഫ് വഴിവിട്ട സഹായം നല്‍കി; സിഎജി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമെന്ന് സിഎജി റിപ്പോര്‍ട്ട്. നിര്‍മ്മാണ കരാര്‍ 30 വര്‍ഷം ആക്കണമെന്ന കരാര്‍ അട്ടിമറിച്ച് 10 വര്‍ഷത്തേക്ക് കൂടി നീട്ടി 40 വര്‍ഷമാക്കിയത് നിയമവിരുദ്ധം. ഓഹരി ഘടനയിലെ മാറ്റം സംസ്ഥാന സര്‍ക്കാറിന് വരുത്തി വെക്കുന്നത് വന്‍ നഷ്ടമെന്നും സിഎജി റിപ്പോര്‍ട്ട്. 29,217 കോടി രൂപയുടെ അധിക വരുമാനം അദാനി ഗ്രൂപ്പിന് ഈ കരാറിലുടെ ലഭിക്കും. അദാനിക്ക് വഴിവിട്ട സഹായമാണ് കഴിഞ്ഞ  യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയതെന്നും സംസ്ഥാന കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിഴിഞ്ഞം കരാറില്‍ അഴിമതിയുണ്ടെന്ന് ഇത് ഒപ്പുവച്ച ഘട്ടത്തില്‍ തന്നെ എല്‍ഡിഎഫ് ആരോപിച്ചിരുന്നു. പദ്ധതിക്ക് എതിരല്ല, എന്നാല്‍ കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരാണ് എന്നതായിരുന്നു ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നിലപാട്.ആ നിലപാട് ശരിവെക്കുന്ന തരത്തിലാണ്    ഇപ്പോള്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 

വിഴിഞ്ഞം പദ്ധതിയുടെ കരകാര്‍ പൊളിച്ചെഴുതണമെന്ന് ഇന്നലെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാര്‍ ദുരൂഹമാണെന്നായിരുന്നു വിഎസിന്റെ പ്രസ്താവന. 

കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന നിലയില്‍ മുന്നോട്ടുപോവുന്നത് ശരിയല്ല. അഴിമതിക്കു പഴുതുകളുള്ള കരാറാണ് മുന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ഉണ്ടാക്കിയത്. കരാര്‍ അദാനി ഗ്രൂപ്പു തന്നെ ലംഘിച്ചെന്നും ഈ സാഹചര്യത്തില്‍ പൊളിച്ചെഴുതുകയാണ് വേണ്ടതെന്നും കരാറിനെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കണമെന്നമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍