കേരളം

കൊച്ചിയിലെ ഡേ കെയറില്‍ ഒന്നരവയസ്സുള്ള കുട്ടിക്ക് ക്രൂര മര്‍ദ്ദനം; ഉടമ പൊലീസ് കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാരിവട്ടത്തെ ഡേ കെയറില്‍ ഒന്നരവയസ്സുള്ള കുട്ടിക്ക് ക്രൂര മര്‍ദ്ദനം. പാലാരിവട്ടത്തെ കളിവീട് ഡേ കെയറിലാണ് കുട്ടിയെ മര്‍ദ്ദിച്ചത്. നടത്തിപ്പുകാരി മിനി ഒന്നരവയസ്സുള്ള കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടിയുടെ രക്ഷകര്‍ത്താക്കളാണ് വീഡിയോ പുറത്തുവിട്ടത്. കുട്ടിയെ മര്‍ദ്ദിച്ച ഡേ കെയര്‍ നടത്തിപ്പുകാരി മിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവമറിഞ്ഞ് കൊച്ചി മേയര്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥാപനം ലൈസന്‍സുകള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നത് എന്ന് അന്വേഷിക്കും.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഡേ കെയര്‍ പരിശോധിക്കുകയാണ്. 

സംഭവവമറിഞ്ഞ് പ്രതിഷേധവുമായി എത്തിയവര്‍,ചിത്രം ആല്‍ബിന്‍ മാത്യു
 

ഇവര്‍ കുട്ടിയെ അടിക്കുന്നതും വിരട്ടുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ധാരളം കുട്ടികല്‍  ഡേ കെയറില്‍ ഉണ്ട്. വിശ്വസിച്ച് സംരക്ഷിക്കാന്‍ ഏല്‍പ്പിച്ച സ്ഥാപനത്തില്‍ തങ്ങളുടെ കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്നത് ഇത്തരത്തിലുള്ള ക്രൂര പീഡനങ്ങളാണ് എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് മാതാപിതാക്കള്‍.

കഴിഞ്ഞ കുറെ നാളുകളായി ഇവിടെ കുട്ടികള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതായി ആരോപണമുണ്ടായിരുന്നു.  ഇതിനിടെയാണ് വീഡിയോ പുറത്തുവന്നത്.20 ലധികം കുട്ടികളാണ് ഈ സ്ഥാപനത്തിലുള്ളത്. കുട്ടികളുടെ ശരീരത്തില്‍ പാടുകള്‍ കണ്ടാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. കുട്ടികള്‍ക്ക് ഡേകെയറില്‍ പോകാനുള്ള മടിയും ടീച്ചറെ കാണുമ്പോഴുള്ള പേടിയുമെല്ലാം സംശയം ഇരട്ടിപ്പിച്ചു.

എന്നാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിക്കുമ്പോള്‍ പ്രശ്‌നമൊന്നും ഇല്ലെന്നും കുട്ടി വീണുണ്ടായ പാടാണ് ശരീരത്തില്‍ ഉള്ളതെന്നും മിനി പറഞ്ഞിരുന്നു എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. സ്ഥാപനത്തിലുള്ള കുട്ടികളെ പല കാരണങ്ങള്‍ പറഞ്ഞ് മിനി സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും ഇവിടുത്തെ  ജീവനക്കാരിയും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു