കേരളം

രാമന്തളി കൊലപാതക കേസില്‍ മുഖ്യപ്രതി പിടിയില്‍;അറസ്റ്റിലായത് ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ 

സമകാലിക മലയാളം ഡെസ്ക്

പയ്യന്നൂര്‍: രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായി. ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക് ട്രഷറര്‍ കെ.അനൂപാണ് പിടിയിലായത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് അനൂപ്. അറസ്റ്റ് രേഖപ്പെടുത്തി വൈകുന്നേരത്തോടെ അനൂപിനെ കോടതിയില്‍ ഹാജരാക്കും. ഈ കേസില്‍ ഇതുവരെ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്തവരെപ്പറ്റിയും പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്.

കഴിഞ്ഞ 19ന് കേസിലെ മറ്റ് രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 12 നാണ് പയ്യന്നൂര്‍ രാമന്തളിയിലെ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹക് ചൂരക്കാട് ബിജു കൊല്ലപ്പെട്ടത്. ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിനെ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ട്‌.സിപിഎം പ്രവര്‍ത്തകന്‍ സി.വി.ധനരാജിനെ വീട്ടുമുറ്റത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 12-ാം പ്രതിയാണ് മരിച്ച ബിജു.

ബിജുവിന്റെ മരണത്തെ തുടര്‍ന്ന് കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ൃത്തകള്‍ സജീവമായിരുന്നു. ബിജുവിനെ കൊലപ്പെടുത്തിയതിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുന്നു എന്ന തരത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പുറത്തുവിട്ട വീഡിയോയുടെ സത്യാവസ്ഥ സംശയിക്കപ്പെടുകയും കുമ്മനത്തിനെതിരെ കേസെടുക്കയും ഉണ്ടായി. ആദ്യം താന്‍ പുറത്തുവിട്ട വീയോ സത്യമാണ് എന്നതില്‍ ഉറച്ചു നിന്ന കുമ്മനം പതിയെ നിലപാട് മയപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും