കേരളം

പെയിന്റ് വിവാദത്തില്‍ ബെഹ്‌റയെ പിന്തുണച്ച് മുഖ്യമന്ത്രി; നിറം മാറി പോകാതിരിക്കാനാണ് കമ്പനിയുടെ പേര് നിര്‍ദേശിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക കമ്പനിയുടെ
പെയിന്റ് അടിക്കണമെന്ന മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് വേണമെന്ന് ബെഹ്‌റ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

നിറങ്ങള്‍ തിരിച്ചറിയുന്നതിനായി കമ്പനിയുടെ പേരും കോഡും പറയുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട എല്ലാ നടപടികളും പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ബെഹ്‌റയ്‌ക്കെതിരായി ലഭിച്ച പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. 

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ഡ്യുലക്‌സ് കമ്പനിയുടെ ബ്രൗണ്‍ കളര്‍ പെയിന്റെ അടിക്കണമെന്നായിരുന്നു ബെഹ്‌റയുടെ ഉത്തരവ്. എന്നാല്‍ ഇതിനെതിരായ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി, പൊലീസ് മേധാവിക്ക് പെയിന്റ് കമ്പനിയുമായി എന്ത് ബന്ധമെന്ന് ചോദിച്ചിരുന്നു. ഒരേ കമ്പനിയുടെ പെയിന്റ് അടിക്കാനുള്ള ബെഹ്‌റയുടെ ഉത്തരവിനെതിരെ സെന്‍കുമാറും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു