കേരളം

സിപിഎം കോണ്‍ഗ്രസിനെ ശത്രുവായി കാണരുതെന്ന് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേശീയ തലത്തില്‍ ബിജെപിക്കെതിരെ വിശാലസഖ്യം ഉയര്‍ന്നുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം കോണ്‍ഗ്രസിനെ ശത്രുവായി കാണരുത്. സിപിഐയുടെ നിലപാട് സ്വീകരിക്കാന്‍ സിപിഎം തയ്യാറാകണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. മോദിക്കെതിരെ വിശാല സഖ്യം വേണമമെന്ന ആവശ്യം എകെ ആന്റണിയും ഉന്നയിച്ചിരുന്നു.

കേരളത്തിലെ സിപിഎമ്മിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സിപിഎം സംസ്ഥാന നേതൃത്വത്തിന് ഭാവിയില്‍ ദേശീയ രാഷ്ട്രീയത്തിലെ മുന്നേറ്റത്തിനൊപ്പം നില്‍ക്കേണ്ടി വരുമെന്നായിരുന്നു ആന്റണിയുടെ പ്രതികരണം. ദേശീയ തലത്തില്‍ ഇടത് - കോണ്‍ഗ്രസ് ഐക്യത്തിനുള്ള ഏകപ്രതിബന്ധം സിപിഎം സംസ്ഥാന നേതൃത്വമാണെന്നുമായിരുന്നു ആന്റണി പറഞ്ഞത്. അതേസമയം ദേശീയതലത്തില്‍ ബിജെപിക്കെതിരെ സിപിഎം- കോണ്‍ഗ്രസ് സഖ്യമെന്ന ആന്റണിയുടെ അഭിപ്രായം ദിവാസ്വപ്‌നമാണെന്നായിരുന്നു കോടിയേരിയുടെ അഭിപ്രായം. ബിജെപിക്ക് അധികാരത്തിലെത്താന്‍ വഴിയൊരുക്കിയത് കോണ്‍ഗ്രസാണെന്നും ബിജെപിക്കെതിരായുള്ള സമരത്തില്‍ വിശ്വസീനയമായ സഖ്യകക്ഷിയല്ല കോണ്‍ഗ്രസെന്നും കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍