കേരളം

കശാപ്പ് നിരോധനത്തിലൂടെ മോദി ഇന്ത്യയെ മതാന്ധതയിലേക്ക് നയിക്കുന്നുവെന്ന് ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യത്ത് സമാധാനം തകര്‍ത്ത് വിഭജനം ഉണ്ടാക്കാനുള്ള മോദിയുടെ ശ്രമമാണ് കന്നുകാലി കശാപ്പ് നിരോധനത്തിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. കന്നുകാലികളോടുള്ള സ്‌നേഹമല്ലെന്നും വര്‍ഗീയമായും വിഭാഗീയമായുള്ള ആശയം രൂപപ്പെടുത്തി വിദ്വേഷരാഷ്ട്രീയം സൃഷ്ടിച്ചെടുക്കാനുള്ള അജണ്ടയാണ് പിന്നിലെന്നും മന്ത്രി പറഞ്ഞു.

പ്രായമായ കന്നുകാലികള്‍ ഉണ്ടായാല്‍ അവയെ കശാപ്പ് ചെയ്യുന്നത് സ്വാഭാവികമാണ്. അത് നാളുകളായി നിലനിന്ന് പോന്ന സിസ്റ്റമാണ്. ആയിരത്തോളം വര്‍ഷമായി ജനങ്ങളുടെ അവകാശമാണ് ഹനിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യരെ യാതൊരു ദയയുമില്ലാതെ കൊല്ലുന്നവര്‍ പറയുകാണ് പ്രായമായ മൃഗങ്ങളെ കൊല്ലരുതെന്ന് എന്തൊരു വിരോധാഭാസമാണ് ഇത്. കേരള സര്‍ക്കാര്‍ ഇതിനെ അനുകൂലിക്കാന്‍ പോകുന്നില്ല. 

ഇന്ത്യയിലെ 38 ശതമാനം വോട്ട് മത്രമെ മോദിക്ക് ലഭിച്ചിട്ടുളളൂ. പാര്‍ലമെന്റില്‍ ഒറ്റയ്ക്ക ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. നല്ല ഭരണം നടത്തുന്നതിന് പകരം ഇത്തരത്തില്‍ ജനവിരുദ്ധമായ തീരുമാനമെടുക്കുന്നത് ഒരു തരത്തിലും ശരിയല്ല. ഈ നയം ബിജപിക്കാര്‍ പോലും അംഗീകരിക്കില്ല. ബിജെപിയില്‍ ഭൂരിഭാഗവും ഇറച്ചി ഭക്ഷണം കഴിക്കുന്നവരാണ്. മോദി സര്‍ക്കാര്‍ എല്ലാ തലത്തിലും പരാജയമാണ്. അപകടത്തിലേക്കും അബദ്ധത്തിലേക്കും മോദിയുടെ ഭരണം പോകാനുള്ള എല്ലാ സാധ്യതയുമുണ്ട്. വിഭാഗീയതയേയും അന്ധവിശ്വാസങ്ങളേയും ഉപയോഗപ്പെടുത്തി ഫ്യൂഡല്‍ രീതിയിലേക്ക് ഇന്ത്യയിലേക്ക് തിരിച്ചുപോവുകയാണെന്നും സുധാകരന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്