കേരളം

വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ല; കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന സിഐജി റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും, വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. സിഐജി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കുമെന്നും കടന്നപ്പള്ളി വ്യക്തമാക്കി. 

പദ്ധതിയുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളില്‍ കൂട്ടായ ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കും. ബര്‍ത്ത് പൈലിങ്ങിന്റെ ഉത്ഘാടനം ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും, തുടര്‍നടപടികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം തീരുമാനിക്കുമെന്നും കടന്നപ്പള്ളി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ കരാറിലൂടെ അദാനിക്ക് വഴിവിട്ട സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്നായിരുന്നു സിഐജി റിപ്പോര്‍ട്ടിലെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം