കേരളം

ടി.പി.സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് മേധാവിയ ടി.പി.സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. പൊലീസ് ട്രെയിനിങ് കോളെജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഗോപാലകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രോസിക്യൂട്ട് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

2012ലായിരുന്നു സംഭവം. അന്ന് ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രോസിക്യൂഷന്‍ നടപടിക്ക്‌ അനുമതി നല്‍കിയിരിക്കുന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴുള്ള നടപടി സര്‍ക്കാരിന്റെ പകപോക്കല്‍ സമീപനത്തിന് ഉദാഹരണമാണെന്നും വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്. 

നിലവില്‍ പൊലീസ് ആസ്ഥാനത്തെ എഐജിയാണ് ഗോപാലകൃഷ്ണന്‍. എന്നാല്‍ നിയമയുദ്ധം ജയിച്ച് സെന്‍കുമാര്‍ പൊലീസ് മേധാവിയായി തിരിച്ചെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ പോകാതിരുന്ന ഗോപാലകൃഷ്ണന്റെ നടപടി വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ