കേരളം

ബന്ധു നിയമന വിവാദത്തില്‍ ഇ.പി ജയരാജനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബന്ധു നിയമന വിവാദത്തില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. കേസ് നിലനില്‍ക്കില്ലെന്നും അഴിമതി നിരോധന നിയമത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ രേഖാമൂലം എഴുതി നല്‍കി. നിയമനം വഴി ആര്‍ക്കും സാമ്പത്തികലാഭം ഉണ്ടാക്കിയിട്ടില്ലെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. അഴിമതി നിരോധന നിയമ പ്രകാരം കേസ് നിലനില്‍ക്കുമോയെന്ന് കോടതി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണ പുരോഗതിയില്‍ വ്യക്തത വരുത്തണമെന്ന് കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജയരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. 

ബന്ധു നിയമന വിവാദത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 14നാണ് ജയരാജന്‍ രാജിവെച്ചത്. ഇ.പി ജയരാജന്റെ സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദ്, പി.കെ. ശ്രീമതി എം.പി.യുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ എന്നിവരെ വിവിധ വകുപ്പുകളിലേക്ക് നിയമിച്ചതാണ് ബഇ.പി ജയരാജന്റെ രാജിയിലേക്കും കേസിലേക്കും നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്